Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coconut Trees

Alappuzha

തെ​ങ്ങ് നി​ല​നി​ർ​ത്തി റോ​ഡ് നി​ർ​മാ​ണം

ച​മ്പ​ക്കു​ളം: തെങ്ങ് നി​ല​നി​ർ​ത്തി റോ​ഡ് ടാ​ർ ചെ​യ്തത് വി​ചി​ത്ര കാഴ്ചയായി. കാ​ട​മ്പു​റം ജം​ഗ്ഷ​നു സ​മീ​പമാണ് തെ​ങ്ങ് റോ​ഡി​ൽ നി​ർ​ത്തി റോ​ഡ് ടാ​ർ ചെ​യ്തി​രി​ക്കു​ന്നത്.


റോ​ഡ് വ​ശ​ത്തുനി​ന്ന് ഏ​ക​ദേ​ശം ര​ണ്ടടി​യോ​ളം മാ​റി നി​ൽക്കു​ന്ന തെ​ങ്ങ് അ​തു​പോ​ലെ നി​ല​നി​ർ​ത്തി കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ബാ​രി​ക്കേ​ടും നി​ർ​മി​ച്ചി​രി​ക്കു​ന്നു.


ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള വ​കു​പ്പ് യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ പെ​ടാ​തി​രി​ക്കാ​ൻ റി​ഫ്ള​ക്ട​ർ സ്ഥാ​പി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചി​രി​ക്കു​ന്നു.  റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ നി​ര​വ​ധി വ​ൻ മ​ര​ങ്ങ​ൾ പോ​ലും മു​റി​ച്ച് മാ​റ്റു​മ്പോ​ഴാ​ണ് അ​ധി​കം കാ​യ്ഫ​ലം ഇ​ല്ലാ​ത്ത ഒ​രു തെ​ങ്ങ് ഇ​പ്ര​കാ​രം നി​ല​നി​ർ​ത്തി ചു​റ്റും കോ​ൺ​ക്രീ​റ്റ് ചെ​യ്ത്  യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്കാ​യി റി​ഫ്ല​ക്ട​റും ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.


പൊ​തു​വേ പ​ട​ഹാ​രം ത​ക​ഴി റോ​ഡി​ന് വീ​തി കു​റ​വാ​ണ് എ​ന്ന ആ​ക്ഷേ​പം നി​ല​നി​ല്ക്കു​മ്പോ​ഴാ​ണ് ഇ​പ്ര​കാ​രം റോ​ഡി​ൽ തെ​ങ്ങ് നി​ല​നി​ർ​ത്തി​യു​ള്ള പൊ​തു​മ​രാ​മ​ത്തുവ​കു​പ്പി​ന്‍റെ ത​മാ​ശ. തെ​ങ്ങി​ന് ചു​റ്റും കോ​ൺ​ക്രീ​റ്റ് ചെ​യ്തു പോ​യ​തി​നാ​ൽത​ന്നെ തെ​ങ്ങ് കാ​ല​താ​മ​സം കൂ​ടാ​തെ ന​ശി​ക്കാ​നു​ള്ള സാ​ധ്യ​ത​യുമുണ്ട്. തെ​ങ്ങ് നി​ല​നി​ർ​ത്തി റോ​ഡ് നി​ർ​മാ​ണം ന​ട​ത്തി​യ ക​രാ​റു​കാ​രു​ടേ​യും ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും വി​ചി​ത്ര​മാ​യ ന​ട​പ​ടി​യി​ൽ അ​ദ്ഭു​ത​പ്പെ​ടു​ക​യാ​ണ് നാ​ട്ടു​കാ​ർ.

Latest News

Corehub Up